ശത്രുവിന്‍റെ ശത്രു മിത്രം എന്ന് മാത്രം മനസില്‍ ഉറപ്പിച്ച് ജെഡിഎസിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിക്കൊപ്പം ജെഡിഎസിനേയും കടന്നാക്രമിച്ച സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിന്‍റേയും പതനവും പരജായവും ഒപ്പം സിദ്ധരാമയ്യയെ കാല്‍ക്കീഴിലെത്തിച്ച ദേവഗൗഡയുടെ വിജയവുമായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.